
ബെംഗളുരു : കര്‍ണാടകയില്‍ മൂന്നു വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. കോണ്‍ഗ്രസിന്റെയും , കെ.പി.ജെ.പിയുടെയും വിമത എം.എല്‍.എമാരെയാണ് അയോഗ്യരാക്കിയത്. കോണ്‍ഗ്രസ് വിമത എം.എല്‍.എമാരായ രമേശ് ജര്ക്കിഹോള്ളി, മഹേഷ് കൂമത്തൊല്ലി, കെ.പി.ജെ.പിയുടെ ആര്. ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ കെ.ആര്.രമേശ് കുമാര്‍ അയോഗ്യരാക്കിയത്.
വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ബി.ജെ.പിക്ക് കൂടുതല്‍ അംഗബലം നേടിയതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.
വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ എന്തു നടപടിയെടുക്കും എന്നതില്‍ വ്യക്തതയില്ല. മാത്രമല്ല, ബി.ജെ.പിയുടെ ചില എം.എല്‍.എമാരെ സ്വാധീനിക്കുന്നതിനുള്ള നീക്കങ്ങള്‍ മറുപക്ഷം നടത്തുന്നുണ്ട് എന്നന്വ സൂചന.