നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ് ; മൂന്നു പൊലീസുകാരെക്കൂടി അറസ്റ്റ് ചെയ്തു

0
23

തിരുവനന്തപുരം; നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മൂന്നു പൊലീസുകാര്‍ കൂടി അറസ്റ്റിലായി. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐ റോയ് പി വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് ജയിംസ് എന്നിവരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി രാജ്കുമാറിന്റെ മരണം പൊലീസിന്റെ ക്രൂരനര്‍ദ്ദനത്തിനിരയായാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ മുന്‍ എസ്‌ഐ ആയിരുന്ന എസ്‌ഐ സാബുവാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്.

കേസില്‍ ആദ്യം അറസ്റ്റിലായവരെ സഹായിച്ചതിനാണ് മൂന്നുപേരെ അറസ്്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

.