
നെടുങ്കണ്ടം കസ്റ്റഡികൊലപാതകക്കേസില് ഒന്നും, നാലും പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി തള്ളി. എസ് ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്.നേരത്തെ പീരുമേട് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകന് പറഞ്ഞു. ഇന്ന് അറസ്റ്റിലായ പൊലീസുകാരെ വൈകീട്ട് പീരുമേട് കോടതിയില്‍ ഹാജരാക്കും. കേസില്‍ ഇതുവരെ ഏഴു പൊലീസുകാരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.