ബിനോയ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; യുവതിയുമായുള്ള ഒത്തുതീര്‍പ്പ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്

0
42

മുംബൈ; ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് കുരുക്കു മുറുകുന്നു. യുവതിയും ബിനോയിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു.ഒത്തുതീര്‍പ്പിനു ശ്രമിച്ച സംഭാഷണമാണ് പുറത്തായത്. ഇതോടെ കേസില്‍ ബിനോയിയുടെ നില പ്രതിസന്ധിയിലായി.

യുവതി ആവശ്യപ്പെട്ട അഞ്ചുകോടി നല്‍കാനാകില്ലെന്നും . പീന്നീട് വേണ്ടതു ചെയ്യാമെന്നുമാണ് ബിനോയി ഫോണിലൂടെ പറഞ്ഞത്.അതു കഴിഞ്ഞാല്‍ താനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഫോണ്‍ സംഭാഷണം യുവതിക്ക് കോടതിയില്‍ സമര്‍പ്പിക്കാവുന്ന ശക്തമായ തെളിവാണ്‌