ബിനോയ് കോടിയേരിയും പരാതിക്കാരിയായ യുവതിയും കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത്

0
133

എറണാകുളം : വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച കേസിൽ പ്രതിയായ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി നല്‍കി യുവതി.. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന ബിനോയിയുടെ വാദങ്ങള്‍ക്ക് മറുപടിയായി കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ യുവതി പുറത്തുവിട്ടു.

2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിയ്ക്ക് നല്‍കുന്നതുമായ ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ഡിഎന്‍എ ടെസ്റ്റിനെ ബിനോയ് എതിര്‍ക്കുകയും ചെയ്തിരുന്നു. ബിനോയിയുടെ ന്യായീകരണങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് യുവതി പുറത്തുവിട്ട ചിത്രങ്ങള്‍.