‘ഭൂലോക തോൽവികളെ വിജയനെന്നും വിജയരാഘവനെന്നും വിളിക്കാമോ’;എ വിജയരാഘവനെ ട്രോളി ബൽറാം

0
28

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലെ ഒന്നാംപ്രതി ശിവരഞ്ജിതിന്റെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തര കടലാസ് കണ്ടെത്തിയ സംഭവത്തിൽ എൽ ഡി എഫ് കൺവീനർ എ.വിജയരാഘവനെ പരിഹസിച്ചു വിടി ബൽറാം എംഎൽഎ.

ഉത്തരം എഴുതാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് വിളിക്കാമോ എന്ന വിജയരാഘവന്റെ പരാമർശത്തെയാണ് വി ടി ബൽറാം ട്രോളിയത്.ഭൂലോക തോൽവികളെ വിജയനെന്നും വിജയരാഘവനെന്നും വിളിക്കാമോ ?അച്ഛൻകുറയും അമ്മക്കൂറയുമില്ലാതെ എങ്ങനെ കുട്ടിക്കൂറ വന്നു ?സീബ്ര ക്രോസിൽ സീബ്ര പോയിട്ട് ഒരു കുതിര പോലുമില്ലല്ലോ ?ബസ് സ്റ്റോപ്പിൽ ബസ് നിൽക്കും എന്നാൽ ഫുൾ സ്റ്റോപ്പിൽ ഫുൾ വന്ന് നിൽക്കുമോ ? ഇങ്ങനെ പോകുന്നു ബൽറാമിന്റെ ചോദ്യങ്ങൾ.