
ന്യൂ ഡല്‍ഹി: രണ്ടായിരം കോടി മുടക്കി കൊല്‍ക്കത്ത വിമാനത്താവളം നവീകരിച്ച ശേഷം സ്വകാര്യവല്‍ക്കരിക്കുന്നതിനെ കുറിച്ച് ലോകസഭയിൽ ചോദ്യം. രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിയിൽ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ബന്ധിച്ചതോടെ അദാനി ഗ്രൂപ്പാണ് എയര്‍പോര്‍ട്ടുകള്‍ ഏറ്റെടുക്കുന്നതെന്ന് വ്യോമയാന സഹമന്ത്രി ഹര്‍ദീപ് കൗര്‍ പറഞ്ഞു.
കൊല്‍ക്കത്ത ഉള്‍പ്പടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ സുതാര്യമായാണ് നടത്തുന്നതെന്ന് വ്യോമയാന സഹമന്ത്രി ഹര്‍ദീപ് കൌര്‍ മറുപടി നല്കി. മെച്ചപ്പെട്ട കരാറാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞ മന്ത്രിയോട് ഏത് കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു.
അദാനിയെ സര്‍ക്കാറിന്റെ ചായ്വ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കൊല്‍ക്കത്ത വിമാനത്താവളം ഇതുവരെ സ്വകാര്യവല്ക്കരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.