സനൽ കുമാർ ശശീധരന്റെ “ചോല” വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ

0
81

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഒരു മലയാള ചിത്രമായ ചോലയും. സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രമാണ് ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജോജുവും നിമിഷ സജയന്‍ ആണ് പ്രധാന കഥാപാത്രങ്ങൾ.

മേളയിലെ മത്സരവിഭാഗത്തിലാണ് ചിത്രം പങ്കെടുക്കുന്നത്. വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ചോല. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിമിഷ സജയനു നേടിക്കൊടുത്ത ചിത്രമാണ് ‘ചോല’. ജോജു ജോര്‍ജിന് മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡും, സനല്‍ കുമാറിന് പ്രത്യക ജൂറി പരാമര്‍ശവും ചിത്രം നേടിക്കൊടുത്തിരുന്നു.

കെ വി മണികണ്ഠന്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയിരിക്കുന്നത്. ചിത്രം കേരളത്തില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ലോകത്തിലെ മൂന്ന് പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നാണ് വെനീസ് ചലച്ചിത്രമേള. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്.