
ജീന്‍ എഡിറ്റിംഗിലൂടെ ഒരു സൂപ്പര്‍ ബാക്ടീരിയത്തിന് രൂപം നല്കി ചൈനീസ് ഗവേഷകര്‍. ഇലക്ട്രോണുകളില്‍ നിന്ന് ഊര്‍ജം നേടാന്‍ ശേഷിയുള്ള ബാക്ടീരിയമാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതിയെ ‘ഭക്ഷണ’മാക്കുന്ന ബാക്ടീരിയയ്ക്ക്. അതിലൂടെ കൂടിയ പ്രവര്‍ത്തനശേഷി കൈവരിക്കാന്‍ ബാക്ടീരിയത്തിന് കഴിയുന്നതായി ഗവേഷര്‍ പറയുന്നു.
ചൈനീസ് അക്കാദമിയ ഓഫ് സയന്‍സസിന് കീഴിലെ ‘ടിയാന്‍ജിന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ബയോടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ‘ബയോകെമിക്കല്‍ എന്‍ജിനീയറിങ് ജേര്‍ണലി’ലാണ് പ്രസിദ്ധീകരിച്ചത്.
ഇക്കോളി (E – coli) ബാക്ടീരിയയുടെ ഡിഎന്‍എയില്‍ മറ്റൊരു ജീന്‍ എഡിറ്റിങിലൂടെ കൂട്ടിച്ചേര്‍ത്താണ് സൂപ്പര്‍ ബാക്ടീരിയത്തെ സൃഷ്ടിച്ചത്.