സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറ് നിയമനം

0
34

എറണാകുളം : കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകൾ ആണ് ഉള്ളത്.

2019 ഓഗസ്റ്റ് 06ന് രാവിലെ 10 മണിയ്ക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഒരു വര്‍ഷമാണ് പ്രോജക്ടിന്റെ കാലാവധി. പ്രായപരിധി പുരുഷന്മാര്‍ക്ക് പരമാവധി 35 വയസ്സും സ്ത്രീകള്‍ക്ക് 40 വയസ്സും. കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ www.cift.res.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.