ആദ്യം കോഹ്ലി,ഇപ്പോൾ അനുഷ്ക:രോഹിത് ശർമയുടെ അൺഫോളോ വിവാദമാകുന്നു

0
48

കോഹ്‌ലിക്ക് പിന്നാലെ അനുഷ്കശർമയേയും ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത് രോഹിത് ശർമ്മ.ലോകകപ്പിൽ ഇന്ത്യയുടെ സെമി പുറത്താകലിന് പിന്നാലെ ടീമിലെ രണ്ട് മുതിർന്ന താരങ്ങൾ തമ്മിൽ ഡ്രസിങ് റൂമിൽ വച്ചു തർക്കമുള്ളതായുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതാരാണെന്നുള്ള കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.എന്നാൽ രോഹിതിന്റെ അൺഫോളോ സൂചിപ്പിക്കുന്നത് കോഹ്ലിയുമായുള്ള ഭിന്നിപ്പിനെയാണെന്നുള്ള സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

ഇന്ത്യൻ ടീമിന്റെ തോൽവിയെ സംബന്ധിച്ച് കോഹ്ലി പോസ്റ്റ് ഇട്ടിരുന്നു.ഇതേ തുടർന്നാണ് രോഹിത് കോഹ്‌ലിയെ അൺഫോളോ ചെയ്‍തത്.ഇതിന് പിന്നാലെ രോഹിത്തിനുള്ള മറുപടി എന്ന നിലയിൽ അനുഷ്ക മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു.ഇതേ തുടർന്നാണ് രോഹിത് അനുഷ്കയെയും അൺഫോളോ ചെയ്‍തത്.ടീമിൽ കോഹ്‌ലിയും രവി ശാസ്ത്രീയും നടപ്പാക്കിയ പലകാര്യങ്ങളും രോഹിത്തിനും മറ്റ് ടീം അംഗങ്ങൾക്കും എതിർപ്പുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.