ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഒമ്പത് ഇന്ത്യാക്കാരെ മോചിപ്പിച്ചു

0
80

ഡല്‍ഹി; ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ഒമ്പത് ഇന്ത്യക്കാരെ വിട്ടയച്ചു. മൂന്ന് ഇന്ത്യക്കാരെക്കൂടി വിട്ടയക്കേണ്ടുണ്ട്.ഇവരെ മേചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്‌. അനധികൃത എണ്ണക്കടത്ത് ആരോപിച്ചാണ് യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന എംടി റിയ എന്ന കപ്പല്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ ആഴ്ച ഇറാന്‍ പിടിച്ചെടുത്ത സ്റ്റെന ഇംപേരോ എന്ന കപ്പലിലെ 18 ഇന്ത്യക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. എന്നാല്‍ അവര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാനുള്ള അവസരം ലഭിച്ചിരുന്നു. ജീവനക്കാരില്‍ മൂന്ന് പേര്‍ മലയാളികളാണ്.ഇരു കപ്പലുകളിലുമായി 21 ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇറാനിലുണ്ട്.