കാനത്തിന് വിമർശനം:നേതൃത്വം മാപ്പ് പറയണമെന്ന് സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ്

0
39

കൊച്ചി:കാനത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ട് എറണാകുളം സിപിഐ ജില്ലാ നേതൃത്വം.പാർട്ടിയുടെ തീരുമാനം അദ്ദേഹം തള്ളിപ്പറഞ്ഞെന്നും ഇതിന് നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാമിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയാണെന്നും ഇങ്ങനെ പോയാൽ പാർട്ടി ജാഥയ്ക്ക് ആളെ കിട്ടില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

എൽദോ എബ്രഹാം എംഎൽഎക്കും മറ്റ് നേതാക്കൾക്കും നേരെയുണ്ടായ പോലീസ് മർദ്ദനത്തിൽ പാർട്ടി നിലപാട് സ്വീകരിക്കാത്തതിനെ സംബന്ധിച്ച് കാനത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.