കാനത്തെ പിന്തുണച്ച് കോടിയേരി

0
35

തിരുവനന്തപുരം; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാനത്തെ അപഹസിക്കാന്‍ ശ്രമം നടക്കുന്നു. കൊച്ചി ലാത്തിച്ചാര്‍ജിന്റെ വസ്തുത പറഞ്ഞതിനാണ് അദ്ദേഹത്തെ മോശക്കാരനാക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവയ്ക്കാനില്ല. പൊലീസിനെ സിപിഎമ്മും വിമര്‍ശിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിപിഎമ്മും സിപിഐയും തമ്മില്‍ നല്ല സഹകരണമാണുള്ളതെന്നും കോടിയേരി വ്യക്തമാക്കി.