
കാസര്‍കോട് : ഒരേ വീട്ടിലെ കുരുന്ന് സഹോദരങ്ങള്‍ മരിച്ചതിന് കാരണമായ അസുഖം മിലിയോഡോസിസ് ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം.
വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ മുഖേന പടരുന്ന രോഗമാണ് മെലിയോഡോസിസ്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍കോട് ഡി.എം.ഒ പറഞ്ഞു.
കുട്ടികളുടെ അമ്മയും പനി മൂലം ചികിത്സയിലാണ്. കന്യംപാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ എട്ട് മാസം പ്രായമുള്ള മകളും നാല് വയസ് പ്രായമുള്ള മകനുമാണ് മരിച്ചത്.