കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ വിജിലെൻസ് പിടികൂടി

0
50

കോ​ഴി​ക്കോ​ട് : കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് വിജിലന്‍സ് പിടികൂടി. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​കെ. സി​നി​ലി​നെ​യാ​ണ് വി​ജ​ല​ന്‍​സ് സം​ഘം പിടികൂടിയത്. 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

ഡി ആന്‍ഡ് ഒ ലൈസന്‍സ് അപേക്ഷിച്ചയാളോടാണ് സിനില്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ പണം രാവിലെ ഒമ്ബത് മണിക്ക് ഉദ്ദ്യോഗസ്ഥന് കൈമാറി. സംഭവസ്ഥലത്ത് കാത്തുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംഭവം കയ്യോടെ പിടിച്ചു. ഡി​വൈ​എ​സ്പി ഷാ​ജി വ​ര്‍​ഗീ​ന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് .