കർണ്ണാടകയിൽ കോൺഗ്രസ് ജെഡിയു സഖ്യം വീണു ; യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രി

0
36

കർണ്ണാടക : കർണ്ണാടകയിൽ ബിജെപി മന്ത്രിസഭ അധികാരത്തിൽ. മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.വ്യാഴാഴച നടന്ന വിശ്വാസ വോട്ടെടുപ്പിൽ പരാജയപെട്ട കോൺഗ്രസ് ജെഡിയു സഖ്യത്തിനു ഭരണം നഷ്ടമായിരുന്നു. വ്യാഴാഴ്ച തന്നെ ഏക് ഡി കുമാരസ്വാമി രാജി നൽകിയിരുന്നു.

യെദിയൂരപ്പ ഇത്തവണ 23 ആമത്‌ മുഖ്യമന്ത്രിയാണ്. അദ്ദേഹം നാലാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. 2007 ൽ ഏഴു ദിവസം മുഖ്യമന്ത്രിയായിരുന്നു, 2008 11 കാലഘട്ടത്തിൽ മൂൺ വർഷവും, 2018 ൽ മൂന്നു ദിവസവും മുഖ്യമന്ത്രിയായിരുന്നു. വീണ്ടും അദ്ദേഹം തന്നെയാണ് മുഖ്യമത്രി സ്ഥാനം ഏറ്റെടുക്കുന്നത്.

കോൺഗ്രസ് ജെഡിയു എം എൽ എ മാർ കൂട്ടത്തോടെ കൂറ് മാറിയത്തിനെ തുടർന്നാണ് ഭരണമാറ്റം. ഇതിനിടെ മൂന്ന് എം എൽ എ മാറി സ്‌പീക്കർ അയോഗ്യരാക്കിയിരുന്നു.