ജപ്പാന്‍ ഓപ്പണില്‍ നിന്ന് പിവി സിന്ധു പുറത്ത്; സായ് പ്രണീത് സെമിഫൈനലില്‍

0
29

ടോക്കിയോ ; ജപ്പാന്‍ ഓപ്പണ്‍ ബാഡിമിന്റണ്‍ ടുര്‍ണമെന്റില്‍ ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യാഗമുച്ചിയോടായിരുന്നു സിന്ധു തോറ്റത്. സ്‌കോര്‍ 18-21,15-21,. ഇന്തോനേഷ്യന്‍ ഓപ്പണിലും സിന്ധു യാഗമുച്ചിയോട് പരാജയപ്പെട്ടിരുന്നു.

ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യയുടെ സായ് പ്രണീത് സെമി ഫൈനലില്‍ കടന്നു. ഇന്തോനേഷ്യയുടെ ടോമി സുഗിയര്‍ട്ടോയെയാണ് സായ് പ്രണീത് പരാജയപ്പെടുത്തിയത്.