ജയ്‌ശ്രീറാം കൊലവിളികൾ ആകുന്നതിനെ വിമർശിച്ച സിനിമ പ്രവത്തകരെ എതിർത്ത് കങ്കണ അടക്കമുള്ള മറ്റൊരു കൂട്ടം രംഗത്ത്

0
55

ന്യൂഡല്‍ഹി : ആൾക്കൂട്ട കൊലകളും ജയ് ശ്രീറാം മുഴക്കി ആളുകളെ ആക്രമിക്കുന്നതിനെതിരെ കത്തയച്ച സിനിമ പ്രവർത്തകർക്കെതിരെ കങ്കണ റണൗട് ഉൾപ്പെടെയുള്ള സിനിമ പ്രവർത്തകർ രംഗത്ത് .ജയ്‌ശ്രീറാം വിളികൾ കൊലവിളികൾ ആയി മാറുന്നതിനെതിരെ മുൻപ് 49 സിനിമ പ്രവർത്തകർ മോദിക്ക് കത്തയച്ചിരുന്നു.

നടി കങ്കണ റണാവത്ത്, സെന്‍സര്‍ ബോര്‍ഡ് മേധാവി പ്രസൂണ്‍ ജോഷി, സംവിധായകരായ മധൂര്‍ ഭണ്ഡാര്‍ക്കര്‍, വിവേക് അഗ്‌നിഹോത്രി എന്നിവരടക്കമുള്ളവരാണ് കത്ത് നല്‍കിയവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നിർബന്ധിത ജയ്‌ശ്രീറാം വിളിയും, പശുവിന്റെ പേരിൽ ആളുകളെ കൊല്ലുന്നതും വിമർശിക്കുന്നവർക്ക് പ്രത്യേക രാഷ്ട്രീയം ആണെന്നാണ് ഇവരുടെ വാദം.

നക്‌സല്‍ ആക്രമണങ്ങളില്‍ ആദിവാസികളും ദുരിതമനുഭവിക്കുന്നവരും കൊല്ലപ്പെടുമ്പോഴും കശ്മീരില്‍ വിഘടനവാദികള്‍ സ്‌കൂളുകള്‍ കത്തിക്കുമ്പോഴുമെല്ലാം ഇവര്‍ നിശബ്ദരാണെന്നും ഇപ്പൊൽരംഗത്തെത്തിയ സംഘം പറയുന്നു.

ചലച്ചിത്ര മേഖലയിലെ പ്രമുഖരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കങ്കണാ സെന്‍ ശര്‍മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍, രേവതി, ശ്യാം ബെനഗല്‍, ശുഭ മുദ്‌ഗൈ, രൂപം ഇസ്ലാം, അനുപം റോയ്, ഋദി സെന്‍ അടക്കമുള്ളവര്‍ മോദിക്ക് തുറന്ന കത്തെഴുതിയത്.

ഇത്തരം രാമന്റെ പേരിൽ കൊലകൾ നടക്കുന്നതും, അതിനു കാര്യമായ ശിക്ഷ നൽകാത്തതും ഇത്തരം കുറ്റകൃത്യങ്ങൾ നൽകാത്തതും അപകടകരം ആണെന്നും ആദ്യത്തെ വിമർശനത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അടൂർ ഗോപാലകൃഷ്ണനെതിരെ അസഹിഷ്ണുത നിലപ്പാടുമായി ബിജെപി സംസ്ഥാന നേതാവ് ഗോപാലകൃഷ്ണൻ രംഗത്തു വന്നിരുന്നു.

ജയ്ശ്രീറാം കൊലകൾ ന്യായീകരിക്കികുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് എന്നാണ് അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള എന്ന് നിലപാടിൽ ഉറച്ചു വീണ്ടും രംഗത്തു വന്നതിനെ തുടർന്നാണ് ഇപ്പോൾ മറ്റൊരു വിഭാഗം എതിർ വാദവുമായി എത്തിയിരിക്കുന്നത്.