നാളികേര വികസന ബോര്‍ഡ്‌ ദേശീയ അവാര്‍ഡ് : അപേക്ഷക്കുള്ള തീയതി നീട്ടി

0
19

ന്യൂ ഡൽഹി : നാളികേര വികസന ബോര്‍ഡിന്റെ ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 30 (2019 ജൂലൈ 30) വരെ നീട്ടി. കേര മേഖലയിലെ മികവ്‌ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ബോര്‍ഡ് നാളികേരവുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അവാര്‍ഡിനുള്ള അപേക്ഷകളും നാമ നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിരിക്കുന്നത്.

നാളികേര കര്‍ഷകന്‍, നാളികേര സംരംഭകന്‍, ഗവേഷകന്‍, നാളികേരാധിഷ്ഠിത കരകൗശല വിദഗ്ധന്‍, നാളികേര ഉത്പ്പന്ന കയറ്റുമതിവ്യവസായി, വിജ്ഞാന വ്യാപന പ്രവര്‍ത്തകന്‍, തെങ്ങു കയറ്റ തൊഴിലാളി (പരമ്പരാഗത തൊഴിലാളി, തെങ്ങിന്റെ ചങ്ങാതി, നീര ടെക്‌നീഷ്യന്‍) മികച്ച നാളികേര ഉത്പാദക ഫെഡറേഷന്‍, വനിതകളുടെ നേതൃത്വത്തിലുള്ള നാളികേര സംസ്‌കരണ യൂണിറ്റ്, ബോര്‍ഡിന്റെ മികച്ച വിത്തുത്പാദന പ്രദര്‍ശന തോട്ടം തുടങ്ങി 23 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്കുന്നത്.

മികച്ച നാളികേര കര്‍ഷകനുള്ള അവാര്‍ഡിന് സംസ്ഥാന കൃഷി – ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡയറക്ടര്‍മാര്‍ക്കാണ് നാമനിര്‍ദ്ദേശം അയക്കേണ്ടത്. മറ്റുവിഭാഗങ്ങളിലേയ്ക്കുള്ള അപേക്ഷകള്‍ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്‌കൊച്ചി -11 എ വിലാസത്തിലേയ്ക്ക് അയച്ചാല്‍ മതി. അപേക്ഷാഫാറവും വിശദാംശങ്ങളും ബോര്‍ഡിന്റെ ഓഫീസില്‍ നിന്നും വെബ്‌സൈറ്റില്‍ (www.coconutboard.nic.in) നിന്നുംലഭ്യമാണ്