മത്സരയോട്ടം:കോഴിക്കോട് ബസ് അപകടത്തിൽ 23 പേർക്ക് പരിക്ക്

0
23

കോഴിക്കോട്:കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് അപകടത്തിൽ 23 പേർക്ക് പരിക്ക്.തൊണ്ടയാട് ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്.ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.പരിക്കേറ്റവരിൽ ഡ്രൈവർ ഒഴികെ മറ്റാരുടെയും നില ഗുരുതരമല്ല.അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകട സാധ്യത ഏറെയുള്ള മേഖലയാണിത്.മൂന്ന് ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിൽ കലാശിച്ചത്.രണ്ടാമത് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.വൻ ദുരന്തത്തിൽ നിന്നാണ് കോഴിക്കോട് നഗരം രക്ഷപ്പെട്ടത്.