മരട് ഫ്ലാറ്റ്:ഉടമകളുടെ റിട്ട് ഹർജി കോടതി തള്ളി

0
39

മരട് ഫ്ലാറ്റ് പൊളിക്കുന്നതിനെതിരായി ഉടമകൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.ഫ്ലാറ്റുകൾ പൊളിച്ചേ മതിയാകൂ എന്ന ഉറച്ച തീരുമാനത്തിലാണ് കോടതി.തീരദേശമേഖല ചട്ടം ലംഘിച്ചു ഫ്ലാറ്റ് നിർമ്മിച്ചവർ പൊളിച്ചു മാറ്റണം എന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി വിധിച്ചത്.

തീരദേശ നിയമങ്ങൾ ശക്തമായി നിലനിൽക്കുന്ന മേഖലയാണിത്.നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്‌ളാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ,ഗോള്‍ഡന്‍ കായലോരം,ഹോളിഡേ ഹെറിട്ടേജ്,ജെയിൻ കോറൽ കോവ് തുടങ്ങിയവയുടെ മുന്നൂറ്റിയമ്പതോളം ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്.

തീരദേശ മേഖലയിൽ നിന്നും 200 മീറ്റർ പരിധിക്കുള്ളിൽ നിർമാണങ്ങൾ പാടില്ല .ഈ നിയമം ലംഘിച്ചതിനാണ് ഫ്ലാറ്റുകൾ പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.