മുഹമ്മദ് അമീർ വിരമിച്ചു

0
84

പാക്കിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് അമീർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു.36 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 119 വിക്കറ്റ് നേടിയിട്ടുണ്ട്.മറ്റ് ഫോർമാറ്റുകളിൽ കളിക്കുന്നത് തുടരുമെന്നും അമീർ പറഞ്ഞു.

2009ൽ പതിനേഴാം വയസിലാണ് അമീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.ഇരുപത്തിയേഴ് വയസ് മാത്രമുള്ള അമീറിന്റെ വിരമിക്കൽ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.എന്നാൽ ട്വന്റി-ട്വന്റി ,ഏകദിനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് വിരമിച്ചതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.