രണ്ടു പഴത്തിന് 442 രൂപ താരത്തിന്റെ വീഡിയോക്ക് പിന്നാലെ നടപടിയുമായി പൊലീസ്

0
40

ന്യൂ ഡല്‍ഹി : ചണ്ഡീഗഢിലെ ‘ജെഡബ്ല്യു മാരിയറ്റ്’ പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ട് ഛണ്ഡീഗഡ് പൊലീസ്. രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയെന്ന ബോളിവുഡ് നടന്‍ രാഹുല്‍ ബോസിന്റെ വീഡിയോ ആണ് നടപടിക്ക് കാരണമാക്കിയത്.

ഛണ്ഡീഗഡ് ഡെപ്യൂട്ടി കമ്മീഷണറും എക്‌സൈസ് ടാക്‌സേഷന്‍ കമ്മീഷണറുമായ മന്‍ദീപ് സിംഗ് ബ്രാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. രാഹുല്‍ പുറത്തുവിട്ട വീഡിയോയില്‍ ബില്ലിന്റെ വിവരങ്ങളും ഉണ്ടായിരുന്നു. പഴവര്‍ഗങ്ങള്‍ക്ക് ജിഎസ്ടി ചുമത്തിയതും അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഹോട്ടലില്‍ ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുന്നതിനിടെയാണ് രാഹുല്‍ബോസ് പഴത്തിന് ഓര്‍ഡര്‍ ചെയ്ത്. ട്വിറ്ററിലൂടെ ഇക്കാര്യം താരം പൊതുജനങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തു.