ലജ്ജ തോന്നുന്നു, അടൂരിനെതിരായ പരാമര്‍ശം പബ്ലിസിറ്റിക്ക് വേണ്ടിയാകാം: കമല്‍

0
34

തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരന്‍ അടൂർ ഗോപാലകൃഷ്ണനെതിരായ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ രംഗത്ത്. ഒരു മലയാളി ഇത് പറയുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും അടൂരിനെ ചീത്തവിളിച്ചാല്‍ പബ്ലിസിറ്റി കിട്ടുമെന്ന് അയാള്‍ കരുതിയായിരിക്കാമെന്നും കമല്‍ പ്രതികരിച്ചു.

പത്മഭൂഷണും ഫാല്‍ക്കേയുമൊക്ക ലഭിച്ച, ചലച്ചിത്ര ആസ്വാദകരെല്ലാം സ്‌നേഹിക്കുന്ന മനുഷ്യനെപ്പറ്റിയാണ് ഇത്തരമൊരു പരാമര്‍ശം നടത്തുന്നതെന്ന സാമാന്യ ബോധമെങ്കിലും ഇത് പറഞ്ഞ ബി.ജെ.പി നേതാവിന് ഉണ്ടാകണമായിരുന്നെന്ന് അദ്ദേഹം വിമര്‍ശിച്ചു.

എന്ത് കിട്ടാന്‍ ആഗ്രഹിച്ചിട്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇത് പറയുന്നതെന്ന് ചോദിച്ച മനുഷ്യനെയൊക്കെ എങ്ങനെയാണ് രാഷ്ട്രീയക്കാരനെന്ന് വിളിക്കുകയെന്ന് കമല്‍ ചോദിച്ചു. അതോടൊപ്പം ഇവരൊക്കെ ക്രിമിനലും രാജ്യദ്രോഹികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജയ് ശ്രീറാം എന്ന് വിളിക്കാന്‍ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് പറയുമ്പോള്‍ അവരുടെ അജണ്ട വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.