ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 150 മരണം

0
74

ട്രിപ്പോളി; കഴിഞ്ഞ ദിവസം ലിബിയന്‍ തീരത്തുണ്ടായ ബോട്ടപകടത്തില്‍ 150 മരണം. 250 ലധികം കേര്‍ യാത്ര യാത്ര ചെയ്ത ബോട്ടാണ് അപകടത്തില്‍ പെട്ടത്. 150ഓളം അഭയാര്‍ഥികളാണ് മുങ്ങി മരിച്ചത്.

നൂറിലധികം പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി . മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത് മാറിയേക്കുമെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ്‌ ബോട്ട് തകര്‍ന്നത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലിബിയയിലെത്തി അവിടെ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയാണ് അഭയാര്‍ത്ഥികളുടെ രീതി. ഓരോ ബോട്ടുകളിലും കയറിക്കൂടുന്നത് താങ്ങാവുന്നതിനേക്കാളും ആളുകളാണ് . ഇതാണ് ദുരന്തത്തിനിടയാക്കിയത്‌.