വാട്​സ്​ ആപ്​ പേയ്​മെന്‍റ്​ ഇന്ത്യയിലേക്കെത്തുന്നു

0
24

ബംഗലൂരു; കാത്തിരിപ്പിനൊടുവില്‍ വാട്ട്‌സ്ആപ്പ് പേയ്‌മെന്റും ഇന്ത്യയിലേക്കെത്തുന്നു. ഈ വര്‍ഷം അവസാനത്തോടെയാണ് പുതിയ സംവിധാനം ഇന്ത്യയിലേക്കെത്തുക. പരീക്ഷണ പേയ്‌മെന്റ് വാട്ട്‌സ്ആപ്പ് നേരത്തെ നടത്തിയിരുന്നുവെങ്കിലും ഔദ്യോഗികമായി സേവനം പുറത്തിറക്കിയിരുന്നില്ല.

വാട്ട്‌സ് ആപ്പ് നല്‍കുന്ന പേയ്‌മെന്റ് സേവനങ്ങളുടെ ആധികാരികതയും , പ്രവര്‍ത്തനരീതിയും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നാണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ് ബുക്കിന് കൈമാറുന്നുണ്ടോ എന്നാണ് പരിശോധിക്കുക. എന്നാല്‍ അത്തരത്തില്‍ വിവരങ്ങള്‍ കാമാറില്ലെന്നാണ് വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിരിക്കുന്നത്.