അസഹിഷ്ണുതയെന്തിന്? അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച് കുമ്മനം

0
28

കണ്ണൂര്‍; ജയ്ശ്രീറാം വിളിയെതുടര്‍ന്നുള്ള പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച് കുമ്മനം രാജശേഖരന്‍. ജയ് ശ്രീറാം വിളിയോട് അടൂരിന് അസഹിഷ്ണുതയെന്തിനെന്ന് കുമ്മനം ചോദിച്ചു. കാര്‍ഗില്‍ വിജയദിനത്തോടനുബന്ധിച്ച് കണ്ണൂരില്‍ ബിജെപി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കുമ്മനം.

എന്തുകൊണ്ടാണ് അടൂരിന് ശ്രീരാമനോടു വിരോധമെന്നറിയില്ല. ജയ്ശ്രീറാം വിളി എങ്ങനെയാണ് തൊട്ടുകൂടാത്തതായത്? ശ്രീരാമനെ മര്യാദാപുരുഷോത്തമനായാണു കാണുന്നത്. ഗാന്ധി വെടിയേറ്റുമരിക്കുമ്ബോള്‍ ഹേ റാം എന്നാണു വിളിച്ചത്. രാജ്ഘട്ടിലും ഇതെഴുതിയിട്ടുണ്ട്. ആ ശ്രീരാമനെയാണ് വര്‍ഗീയമായി ചിത്രീകരിക്കുന്നത്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ 48 പ്രമുഖര്‍ക്കൊപ്പം പ്രധാനമന്ത്രിക്കു കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരേ ബി.ജെ.പി. സംസ്ഥാനവക്താവ് ബി.ഗോപാലകൃഷ്ണന്‍ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ബി.ഗോപാലകൃഷ്ണന്റെ പ്രതികരണത്തെക്കുറിച്ചറിയില്ലെന്നും കുമ്മനം പറഞ്ഞു.