എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

0
32

കൊച്ചി: പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസ് കളക്ടര്‍ക്ക് കൈമാറി. പരുക്കിനെ കുറിച്ച് അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.

റിപ്പോർട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കും. പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ സിപിഐ പ്രവര്‍ത്തകരില്‍ നിന്ന്  കലക്ടര്‍ മൊഴിയെടുത്തിരുന്നു.

എല്‍ദോ എബ്രഹാം എം.എല്‍.എ, സിപിഐ ജില്ലാസെക്രട്ടറി പി.രാജു, ജില്ലാ എക്സിക്യൂട്ടിവ് അംഗം  ടി.എസ്. സഞ്ജിത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍.സുഗതന്‍, ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറക്കാടന്‍ എന്നിവരാണ് മൊഴി നല്‍കിയത്.