കടുത്ത സാമ്പത്തിക പ്രതിസന്ധി; 100 കോടി അനുവദിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്ആര്‍ടിസി

0
19

തിരുവനന്തപുരം; വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കെഎസ്ആര്‍ടിസി. അടിയന്ത്ര സഹായമായി 100 കോടി രൂപ അനുവദിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് എംഡി നല്‍കിയ മുന്നറിയിപ്പ്.

വരുമാനം കൂട്ടാന്‍ നടത്തിയ നീക്കങ്ങള്‍ പാളുകയായിരുന്നു. ബാങ്ക് ഫീസ് കുടിശിക, നിര്‍മാണച്ചെലവ് എന്നിങ്ങനെ കടബാധ്യത ഉയരുകയാണ്. റിസര്‍വേഷനുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പലതും ഇപ്പോള്‍ റദ്ദ് ചെയ്യുകയാണ്.

234 കോടിയാണ് ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള നഷ്ടം. വിദ്യാര്‍ഥികളുടെ സൗജന്യയാത്ര ബാധ്യതയാകുന്നുവെന്നും, അടിയന്തരമായി 100 കോടി ആവശ്യമാണെന്നും എംഡി എംപി ദിനേശ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.