കായംകുളം താലൂക്ക് ആശുപത്രിയില്‍ പൈപ്പ് വെള്ളത്തില്‍ പുഴുക്കള്‍

0
32

കായംകുളം; കായം കുളം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ലഭിക്കുന്നത് പുഴു നിറഞ്ഞ വെള്ളം . കുട്ടികളുടെ വാര്‍ഡിലെ പൈപ്പുവെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

വെള്ളത്തില്‍ പുഴുക്കളെ കണ്ടവിവരം അറിയിച്ചിട്ടും ആശുപ്ത്രി അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കെല്ലാം ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. കുളിച്ചിറങ്ങിയ കുട്ടികളുടെ ദേഹത്തുനിന്നും പുഴുക്കളെ കിട്ടിയെന്ന് ബന്ധുക്കള്‍ പറയുന്നു.

കായംകുളം താലൂക്ക് ആശുപത്രിയില്‍ ഇതിനു മുന്‍പും വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തിയിരുന്നു. അന്ന് പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചിട്ടും വീണ്ടും സംഭവം ആവര്‍ത്തിക്കുകയായിരുന്നു.