ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

0
21

ഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഐടി ക്യാമ്പസിനു സമീപത്തെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. ഗുല്‍ഷന്‍ ദാസ്, ഭാര്യ സുനിത, മാതാവ് കമത എന്നിവരാണ് മരിച്ചത്.

ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്‌ അറിയിച്ചു. ഫെബ്രുവരിയിലാണ് ഗുല്‍ഷന്റെയും സുനിതയുടെയും വിവാഹം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.