

പത്തനംതിട്ട:പത്തനംതിട്ട എസ്പി ഓഫീസിന് സമീപം ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മേക്കഴൂര്‍ സ്വദേശി ജോണി എന്ന കോശി തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് എസ് പി ഓഫീസിന് സമീപം വെട്ടിപ്രത്തെ തോട്ടില്‍ മൃതശരീരം കണ്ടെത്തിയത്. തലക്കും, കൈകാലുകളിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.മൃതദേഹം കിട്ടിയ സ്ഥലത്ത് രാത്രിയില്‍ ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്.
വീടുമായി വലിയ ബന്ധം പുലര്‍ത്താത്ത ജോണി നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളായിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന്് മദ്യകുപ്പികള്‍ കണ്ടെത്തി്. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.