പ്രണയം നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി

0
42

തൃശൂര്‍; പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി. തൃശൂര്‍ കല്ലേപ്പാടത്താണ് സംഭവം നടന്നത്. കുത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈവിരലിനും തോളെല്ലിനും പരിക്കേറ്റു.

ചെറുകര സ്വദേശി ശരത്കുമാറാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.