മഹാരാഷ്ട്രയില്‍ ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി

0
29

ബദല്‍പൂര്‍; മഹാരാഷ്ട്രയില്‍ കനത്ത മഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മഹാലക്ഷ്മി എക്‌സ്പ്രസ് വെള്‌ളക്കെട്ടില്‍ കുടുങ്ങി. രണ്ടായിരത്തോളം യാത്രക്കാരാണ് ട്രെയിനിനുള്ളില്‍ കുടുങ്ങിയത്. പ്ലാറ്റ് ഫോം വരെ വെള്ളം കയറി.

ബദല്‍പൂരിനും വാങ്കണിക്കും ഇടയിലാണ് ട്രെയില്‍ നില്‍ക്കുന്നത്. റെയില്‍വെ പൊലീസും , സിറ്റി പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ബോട്ടുമാര്‍ഗമേ യാത്രക്കാരെ രക്ഷിക്കാനാകൂ. ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു.