മുസ്ലിം ലീഗ്​ സംസ്ഥാന വൈസ്​ പ്രസി. എംഐ തങ്ങള്‍ നിര്യാതനായി

0
21

എടവണ്ണ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ.തങ്ങള്‍ അന്തരിച്ചു.65 വയസായിരുന്നു. ആസ്മ രോഗം ബാധിച്ചു ചികില്‍സയിലായിരുന്ന തങ്ങള്‍ ഇന്ന് രാവിലെ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. ഖബറടക്കം നാളെ രാവിലെ 7:30 ന് പത്തപ്പിരിയം പെരുവില്‍ കുണ്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

പത്രപ്രവര്‍ത്തകന്‍,എഴുത്തുകാരന്‍,ഗ്രന്ഥകാരന്‍,പ്രഭാഷകന്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകന്‍തുടങ്ങി നിരവധി മേഖലകളില്‍ സുവര്‍ണമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും, വഹാബി പ്രസ്ഥാന ചരിത്രം,ആഗോളവത്കരണത്തിന്റെ അനന്തരഫലങ്ങള്‍ എന്നിവയാണ് മുഖ്യ കൃതികള്‍.

കുണ്ടുതോട് കിഴക്കേ പുറത്ത് ശറഫുന്നിസയാണ് ഭാര്യ. സയ്യിദ് ഇന്‍തി കാബ് ആലം, അമീന്‍ അഹ്‌സന്‍, അല്‍താഫ് നൂര്‍ , മുജിതബാഹുല്‍ ബസീം, നജ്മുന്നീസ, സബാഹത്തുന്നീസ എന്നിവര്‍ മക്കളാണ്.