മോഷണം ആരോപിച്ച് 16 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

0
37

ഡല്‍ഹി; മോഷണകുറ്റത്തിന് 16 കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് സംഭവം. ആദര്‍ശ് നഗറിലെ വീട്ടില്‍ നിന്ന് പിടികൂടിയ കൗമാരക്കാരനെ കവര്‍ച്ച ആരോപിച്ച്‌ കൂട്ടമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി പരുക്കേറ്റയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് സംഭവത്തില്‍ വീട്ടുടമസ്ഥനടക്കം ആറുപേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.