സംസ്ഥാനത്ത് ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നു; സൂക്ഷിച്ചില്ലെങ്കില്‍ മസ്തിഷ്‌കരോഗത്തിന് വരെ കാരണമായേക്കും

0
198

കുറ്റിപ്പുറം; സംസ്ഥാനത്ത് ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളെ മലപ്പുറം തവനൂരിലാണ് സമീപകാലത്ത് കണടെത്തിയത്.

വളരെയധികം അപകടകാരികളായ ഇവയുടെ സമ്പര്‍ക്കം മസ്തിഷ്‌ക രോഗങ്ങള്‍ക്കുവരെ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈയിടെ ഏറുണാകുളത്ത് പത്ത് കുട്ടികളെ രോഗം ബാധിച്ചത് ഒച്ചുകളില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.കേരളത്തില്‍ ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ആഫ്രിക്കന്‍ ഒച്ചുകള്‍ കൃഷിയിടങ്ങളിലെ ഭൂരിഭാഗം സസ്യങ്ങളെയും തിന്നുതീര്‍ക്കും.മഴക്കാലത്താണ് ഇവയെ പുറത്ത് കാണുക, കാത്സ്യത്തിന്‍രെ ലഭ്യതക്കായി കോണ്‍ക്രീറ്റില്‍ പറ്റിപ്പിടിച്ചിരിക്കാനാണ് ഇവ വീടുകളിലെത്തുന്നത്. ആന്‍ജിയോസ്ട്രോഞ്ചൈലിസ് കാന്റോനെന്‍സിസ് എന്ന വിരയുടെ വാഹകരയതിനാല്‍ ഇസ്നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗമുണ്ടാക്കുകയും ചെയ്യും

പ്രതിരോധ നടപടികളെന്നവണ്ണം, ഒച്ചിനെ തൊടുകയോ ഒച്ചിന്റെ ശരീരത്തില്‍നിന്ന് വരുന്ന ദ്രവം ശരീരത്തില്‍ ആകുകയോ ചെയ്യാതിരിക്കുക. ഒച്ചുകളെ ഭക്ഷിക്കാതിരിക്കുക. ഒച്ചിനെ ഭക്ഷിക്കുന്ന ജീവികളെ ഭക്ഷണമായി ഉപയോഗിക്കുമ്പോള്‍ നന്നായി വേവിച്ചതിനുശേഷം മാത്രം കഴിക്കുക. പച്ചക്കറികള്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കുക. കുടിവെള്ളം തിളപ്പിച്ചതിനുശേഷം മാത്രം കുടിക്കുക.