സിപിഎമ്മിന്റെ തടവറയിലാണെന്ന ആരോപണത്തില്‍ കഴമ്പില്ല, പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ : കാനം

0
42

കൊച്ചി: താന്‍ സിപിഎമ്മിന്റെ തടവറയിലാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തനിക്ക് നേരെയുള്ള വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ദോ എബ്രാഹം എംഎല്‍എയെ പൊലീസ്‌ മര്‍ദിച്ചു എന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മറ്റു നടപടികളും പ്രതികരണങ്ങളും കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമെ ഉണ്ടാകൂ.

പൊലീസ്‌ ഉദ്യോഗസ്ഥനല്ല അന്വേഷണം നടത്തുന്നത്. കളക്ടറാണ്. തനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ല. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടാകുമെന്നും കാനം വ്യക്തമാക്കി.