കൊള്ളയടിച്ചെന്ന് കള്ളപ്പരാതി ; പൊലീസ് അന്വേഷണത്തിൽ സെക്സ് റാക്കറ്റ് പിടിയിൽ

0
70

ഭോപ്പാല്‍ : കൊള്ളയടിച്ചെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും കാണിച്ച നൽകിയ വ്യാജ പരാതിയെ തുടര്‍ന്ന് പിടിയിലായത് സെക്‌സ് റാക്കറ്റിലെ കണ്ണികള്‍. രാമേന്ദ്ര സിംഗ് എന്നയാളും ഇയാളുടെ സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്നാണ് തങ്ങളെ കൊള്ളയടിച്ചെന്നും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നും വെള്ളിയാഴ്ച രാത്രിയില്‍ ഷാപുര പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ നടത്തിയിരുന്ന സെക്‌സ് റാക്കറ്റിലെ പണമിടപാട് സംബന്ധിച്ചുള്ള തര്‍ക്കമാണ് ഇടപാടുകാര്‍ക്കെതിരെ കള്ള പരാതി നല്‍കാന്‍ കാരണമായത് എന്ന് പോലീസ് കണ്ടെത്തി.

സംഭവത്തെ തുടര്‍ന്ന് പരാതിക്കാരനും ലാല്‍ഘട്ടിയിലെ ഗോകുല്‍ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനുമായ രമേന്ദ്ര സിംഗ് (32), ഇയാളോടൊപ്പമുണ്ടായിരുന്ന പരാതിക്കാരിയായ യുവതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ പരാതി നല്‍കിയതിനും അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിനുമാണ് ഇവര്‍ക്കതിരെ കേസെടുത്തിരിക്കുന്നത്.

ഹോഷംഗാബാദ് റോഡിലെ ഒരു മാളിന് സമീപം ഇടപാടുകാരുമായി പണമിടപാട് സംബന്ധിച്ച്‌ തര്‍ക്കം ഉണ്ടായി. ഇടപാടുകാര്‍ രാമേന്ദ്ര സിംഗിനെ ആക്രമിക്കുകയും നല്‍കിയ പണം തിരിച്ച്‌ വാങ്ങുകയും ചെയ്തു. തുടര്‍ന്നുണ്ടായ വിദ്വേഷമാണ് വ്യാജ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നണ് പൊലീസ് പറയുന്നത്.

രാമേന്ദ്രയെ കണ്ടുമുട്ടുമ്പോള്‍ കാറില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. രാമേന്ദ്രയ്ക്ക് 16,000 രൂപ നല്‍കി, തുടര്‍ന്ന് അയാളുടെ കാറിനെ പിന്തുടരാന്‍ രാമേന്ദ്ര ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് തങ്ങള്‍ പറ്റിക്കപ്പെടുകയാണെന്ന് മനസിലാക്കിയതോടെ ഹബീബ്ഗഞ്ച് അണ്ടര്‍ ബ്രിഡ്ജിന് സമീപം രമേന്ദ്രയെ പിന്തുടര്‍ന്ന് പിടികൂടി പണം തിരികെ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് പ്രശ്നം ഉണ്ടായത്. ഇടപാടുകാരിൽ ഒരാളെ ചോദ്യം ചെയ്തപ്പോൾ പോലീസിനോട് പറഞ്ഞു. രാമേന്ദ്രയും വ്യാജ പ്രതിയാണെന്ന് സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.