ട്രെയിനിൽ നിന്നും പെട്ടി മോഷണം പോയി : റെയിൽവേ 4 ലക്ഷം രൂപ നഷ്ട്ടപരിഹാരം നല്കാൻ ഉത്തരവ്

0
35

ചെന്നൈ : സെക്കന്റ് ക്ലാസ് എ സി യാത്രക്കിടെ ട്രെയിനിൽ നിന്നും പെട്ടി മോഷണം പോയ സംഭവത്തില്‍ നഷ്ടപരിഹാരമായി യാത്രക്കാർക്ക് നാല് ലക്ഷം രൂപ നല്‍കാൻ ഉത്തരവ്. ദക്ഷിണ റെയില്‍വെ 4 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശിച്ചിരിക്കുന്നത്.

പെട്ടിയില്‍ സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും വിലയേറിയ വാച്ചും, വസ്ത്രങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഉടമയുടെ വാദം. 2015 ജനുവരി 20 ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസ് ട്രെയിനിലാണ് ഈ കുടുംബം യാത്ര ചെയ്തത്. ജനുവരി 22 ന് രാവിലെ ആഗ്ര സ്റ്റേഷനിലെത്തിയപ്പോൾ ബാഗ് നഷ്ടമായിരുന്നു. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഒരാള്‍ ഈ പെട്ടികളുമായി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടതായി ടിടിഇ മൊഴി നല്‍കിയിരുന്നു. അംഗീകൃത യാത്രാ ടിക്കറ്റില്ലാത്തവര്‍ക്ക് കംപാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കാന്‍ സാധിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിന്റെ ഉത്തരവ്.