പത്തനംതിട്ടയിൽ സ്വർണ്ണക്കട കൊള്ളയടിച്ചു

0
37

പത്തനംതിട്ട : പത്തനംതിട്ട ടൗണിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. പത്തനംതിട്ട മുത്താരമ്മന്‍ കോവിലിനടുത്ത് കൃഷ്ണ ജ്വല്ലറിയിലാണു സംഭവം. ജീവനക്കാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. ഇതര സംസ്ഥാന സംഘം 3.5 കിലോ സ്വര്‍ണം കവര്‍ച്ച നടത്തി.

ആക്രമണത്തില്‍ ജ്വല്ലറി ജീവനക്കാരന്‍ സന്തോഷിന് പരിക്കേറ്റു. വൈകിട്ട് അഞ്ചേകാലോടെയാണു സംഭവം. മഹാരാഷ്ട്ര സ്വദേശിയായ ജ്വല്ലറി ജീവനക്കാരന്‍െറ സഹായത്തോടെയാണ് അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.