പത്തനംതിട്ട സ്വർണ്ണക്കടയിലെ കവർച്ച ; മുഖ്യപ്രതി പിടിയിൽ

0
44

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ പട്ടാപകല്‍ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി ജീവനക്കാരന്‍ അക്ഷയ് പട്ടേല്‍ ആണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ കോഴഞ്ചേരിക്ക് സമീപത്ത് വെച്ചാണ് പിടിയിലായത്.

രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ ജ്വല്ലറിയില്‍ ജോലിക്ക് കയറിയത്. സംഘത്തിലെ നാലു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ മുത്താരമ്മന്‍ കോവിലിന് സമീപമുള്ള കൃഷ്ണ ജ്വല്ലേഴ്സില്‍ മോഷണം നടന്നത്.

കവര്‍ച്ചക്കിടെ ഒരു ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച ജ്വല്ലറി തുറന്നിരുന്നില്ല. എന്നാല്‍, ഒരാള്‍ സ്വര്‍ണം ആവശ്യപ്പെട്ടതനുസരിച്ച്‌ അയാള്‍ക്കുവേണ്ടി തുറക്കുകയായിരുന്നു. ജ്വല്ലറിയിലെ ലോക്കര്‍ തുറന്നയുടന്‍ നാലംഗ സംഘം കടയിലേക്ക് ഇരച്ച്‌ കയറി കവര്‍ച്ച നടത്തുകയായിരുന്നു.