
ആലപ്പുഴ : നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. പല രാജ്യങ്ങളും തകര്‍ന്നു പോയിട്ടും ഇന്ത്യ തകരാതിരുന്നതിന്റെ കാരണം അതാണ്. രാജ്യത്തിന്റെ പരമ്പരാഗതമായ നാനാത്വത്തില്‍ ഏകത്വത്തെ എടുത്തുമാറ്റി എല്ലാം ഏകമായി കാണുന്ന , എല്ലാം അടിച്ചേല്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം മണ്ടത്തരമാണ്. ഇതിനെതിരെ നാളെ അല്ലെങ്കില്‍ അടുത്ത നാളുകളില്‍ ഒരു വിപുലമായ നീക്കം ഉണ്ടാകുമെന്നും എ.കെ. ആന്റണി പറയുന്നു.
ദോശചുടുന്ന വേഗത്തില്‍ നിയമനിര്‍മാണം നടത്തുന്ന കാലഘട്ടം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് എ.കെ. ആന്റണി. ജനാധിപത്യത്തിനും ഇന്ത്യയുടെ പാരമ്പര്യത്തിനും എതിരാണിത് അദ്ദേഹം വിമർശിച്ചു.