ബി.ജെ.പി എം.എല്‍.എ പ്രതിയായ ബലാത്സംഘ കേസിലെ പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽ ; കുട്ടിയും അഭിഭാഷകനും ഗുരുതരപരുക്കോടെ ആശുപത്രിയിൽ, അമ്മയും ബന്ധുവും കൊല്ലപ്പെട്ടു

0
87

ന്യൂ ഡല്‍ഹി : ബിജെപി എം എൽ എ മുഖ്യ പ്രതിയായ ഉന്നാവ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പെ​ണ്‍​കു​ട്ടി​ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. അമ്മയും ബന്ധുവും മരിച്ചു. മാതാവിനും അഭിഭാഷകനുമൊപ്പം കാറില്‍ സഞ്ചരിക്കവെ റായ്ബറേലിയില്‍ വെച്ച്‌ ഇവരുടെ വാഹനം എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പെൺകുട്ടിയും അഭിഭാഷകനും ഗുരുതര പരുക്കോടെ ആശുപത്രിയിൽ. അഭിഭാഷകനാണ് കാര്‍ ഒാടിച്ചിരുന്നത്. പെൺകുട്ടിയുടെ പിതാവ് നേരത്തെ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു.

15 വയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ ആണ് മുഖ്യ പ്രതി. പെണ്‍കുട്ടി ബന്ധുവുമൊത്ത്​ ജോലി സംബന്ധമായ കാര്യത്തിന്​ എം.എല്‍.എയെ സന്ദര്‍ശിക്കാനായി വസതിയിലെത്തിയപ്പോള്‍ എം.എല്‍.എ ബലാത്സംഗം ചെയ്​തെ​ന്നാണ്​ കേസ്​. സെ​ങ്കാ​റി​നെ​ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തിരുന്നു. ബ​ലാ​ത്സം​ഗം, പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​​​​ന്റെ ക​സ്​​റ്റ​ഡി​മ​ര​ണം എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണം സി.​ബി.​ഐ ​ക്ക്​ നൽകിയിരുന്നു.

കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതിന് സെന്‍ഗാറി​​​​​​ന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള അഞ്ച്​ പേര്‍ക്കെതിരെ സി.ബി.​ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.