സോൻഭദ്രാ വെടിവയ്പ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപ നൽകി പ്രിയങ്ക

0
23

സോൻഭദ്ര:സോൻഭദ്ര വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ നൽകി പ്രിയങ്കഗാന്ധി.മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ചതിന് ശേഷം കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ കോൺഗ്രസ് നൽകുമെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ മൂന്ന് സ്ത്രീകളടക്കം ഒമ്പത് പേർ മരിച്ചിരുന്നു.പരുക്കേറ്റവരെ സന്ദർശിച്ചതിന് ശേഷം മരിച്ചവരുടെ ബന്ധുക്കളെ കാണാൻ പോയ പ്രിയങ്കയെ പോലീസ് തടഞ്ഞത് വിവാദമായിരുന്നു.കാണാതെ മടങ്ങില്ലെന്ന് പറഞ്ഞു സമരം ചെയ്‌ത പ്രിയങ്കയെയും മറ്റ്‌ പാർട്ടി പ്രവർത്തകരെയും അറസ്റ്റ് ചെയ്‌താണ്‌ പോലീസ് നീക്കിയത്.തുടർന്നാണ് പ്രിയങ്കയെ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ അനുവദിച്ചത് .