സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം

0
74

തിരുവനന്തപുരം : ദേശീയ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ കീഴിൽ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ ജൂലൈ അവസാനവാരം ആരംഭിക്കുന്ന, പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റോടു കൂടിയ സൗജന്യ തൊഴിലധിഷ്ഠിത ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:എസ്.എസ്.എൽ.സി. അപേക്ഷകർ മൂന്നുലക്ഷത്തിൽ താഴെ വാർഷിക കുടുംബവരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർ/ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബവരുമാനമുള്ള സാമ്പത്തിക പിന്നോക്ക വിഭാഗക്കാരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2307733, 9207133385.