അക്ഷയ് കുമാര്‍ നായകനാകുന്ന മിഷന്‍ മംഗള്‍ ആഗസ്റ്റ് 15 എത്തും

0
49

ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍ ആഗസ്റ്റ് പതിനഞ്ചിന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ വിദ്യാ ബാലന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ്, നിത്യ മേനോന്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട്. ഇന്ത്യയുടെ ചൊവ്വ പര്യവേഷണമാണ് ചിത്രത്തിന്റെ പ്രമേയം.

ജഗന്‍ സാക്ഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും, കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നിത്യാ മേനോന്‍ അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ‘മിഷന്‍ മംഗള്‍’