അമേരിക്കയുടെ ദേശീയ ഇന്‍റലിജന്‍സ് മേധാവി ഡാന്‍ കോട്സ് സ്ഥാനമൊഴിയുന്നു; ട്രംപുമായി അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍

0
58

വാഷിങ്ടണ്‍; അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് മേധാവി ഡാന്‍ കോട്‌സ് ആഗസ്റ്റ് പകുതിയോടെ സ്ഥാനമൊഴിയും. പ്രസ്ഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള അസ്വാരസ്യമാണ് സ്ഥാനമൊഴിയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ട്രംപ് ട്വിറ്ററിലൂടെ ഡാന്‍ കോട്‌സ് സ്ഥാനമൊഴിയുന്ന വിവരം അറിയിക്കുകയായിരുന്നു. ദേശീയ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ പുതിയ മേധാവിയായി ജോണ്‍ റാറ്റ്ക്ലിഫിനെ നിയമിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

റഷ്യ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധങ്ങളില്‍ ട്രംപും കോട്സും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ട്രംപുമായുള്ള ഭിന്നതയെ തുടര്‍ന്ന് വൈറ്റ് ഹൗസ് വിടുന്ന അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുകയാണ്.