
ന്യൂ ഡല്‍ഹി : ആര് എസ് എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നേതൃത്വത്തിൽ സായുധ സേനകളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനായി സ്കൂള്‍ തുടങ്ങുന്നു. അടുത്ത വര്‍ഷം തുടങ്ങുന്ന സ്കൂളിലെ ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളുണ്ടാകും.
പരീക്ഷണാടിസ്ഥാനത്തിലാണ് സ്കൂള്‍ തുടങ്ങുന്നതെന്നും ഭാവിയില്‍ മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും വിദ്യാഭാരതി റീജിയണൽ കൺവീനർ അജയ് ഗോയല്‍ പറഞ്ഞു.
മുന്‍ ആര്.എസ്.എസ് തലവന്‍ രാജേന്ദ്ര സിങ്ങിന്റെ നാടായ ബുലന്ദേശ്വരിലാണ് ‘രാജു ബയ്യ സൈനിക് വിദ്യാമന്ദിര്‍’ തുടങ്ങുന്നത്. സൈനികനായി സേവനമനുഷ്ഠിച്ച വ്യക്തിയുടെ സ്വകാര്യ സ്ഥലത്താണ് സ്കൂള്‍ നിര്‍മ്മിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളിന്റെ പണികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. സി.ബി.എസ്.സി സിലബസില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിക്കുക.